എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി

December 20, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

m.m.mani1_5തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി. തൊടുപുഴ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിന്മേലുള്ള വാദം 18-ാം തീയതി പൂര്‍ത്തിയായിരുന്നു. കേസന്വേഷണത്തിലുള്ള പുരോഗതി അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മണിയുടെ ആദ്യ ജാമ്യാപേക്ഷ തള്ളാനിടയായ സാഹചര്യങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിക്കുയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം