ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം

December 21, 2012 കായികം

ദോഹ: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം.  ചൈനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ വി.ആര്‍. രഘുനാഥ് ഇരട്ട ഗോള്‍ നേടി. എസ്.വി. സുനില്‍ ഒരു ഗോള്‍ നേടി. നാലാം ഗോള്‍ സെല്‍ഫ് ഗോളായി.

സുനിലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോറിംഗ് തുടങ്ങിയത്. 18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് രഘുനാഥ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.  തുടര്‍ന്ന് രഘുനാഥ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടാമതും സ്കോര്‍ ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളിലൂടെ നാലാമത്തെ ഗോളും ഇന്ത്യ നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം