ബോട്ടു മുങ്ങി 55 മരണം

December 21, 2012 രാഷ്ട്രാന്തരീയം

മൊഗാദീഷു: നോര്‍ത്ത്- ഈസ്റ് സൊമാലിയയിലെ ബൊസാസോ തുറമുഖത്തിനു നിന്നു ആളുകളെ കയറ്റി യെമനിലേയ്ക്കു പുറപ്പെട്ട  ബോട്ടു മുങ്ങി 55 പേര്‍ മരിച്ചു.  ബോട്ടില്‍ സൊമാലിയക്കാരും എത്യോപ്യക്കാരും ഉണ്ടായിരുന്നതായി യുഎന്‍ ഏജന്‍സി അറിയിച്ചു.

23 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ 32 യാത്രക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.  അപകടത്തില്‍പെട്ട ബോട്ടില്‍നിന്നു അഞ്ചു പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞതായും ഏജന്‍സി അറിയിച്ചു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം