നാവികര്‍ ഇറ്റലിയിലേക്കു മടങ്ങി

December 22, 2012 കേരളം

Marinesകൊച്ചി:  മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങി. ഇന്നു പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ മടങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റ അനുമതി രേഖകളെത്താന്‍ വൈകിയതിനാലാണ് ഇവരുടെ യാത്ര ഇന്നത്തേക്ക് മാറ്റിയത്.

പുലര്‍ച്ചെ രണ്ടരയോടെയാണ് ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ഇറ്റലിയിലേക്ക് പുറപ്പെടാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സൈനികവേഷത്തിലായിരുന്നു ഇരുവരും. സിഐഎസ്എഫിന്റെ സുരക്ഷാവലയത്തില്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോയ ഇവര്‍ വിമാനത്താവളത്തിനകത്തെ വിശ്രമകേന്ദ്രത്തില്‍ പ്രത്യേക വിമാനം തയാറാകുന്നത് വരെ കാത്തിരുന്നു.

പുലര്‍ച്ചെ 4.20 ന് ഇറ്റാലിയന്‍ അംബാസഡര്‍ ജെക്കാ മൊഫാന്‍ വിലേറ്റോ, കോണ്‍സല്‍ ജനറല്‍ ജിയാംപോളോ കുട്ടിലിയോ എന്നിവര്‍ക്കൊപ്പം നാവികരും വിമാനത്തിലേക്ക് പോയി. 4.35 നാണ് വിമാനം പുറപ്പെട്ടത്.

ജനുവരി 10നു മുന്‍പ് തിരിച്ചെത്തണമെന്ന് ഹൈക്കോടതി ഇവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം