പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തും

December 22, 2012 കായികം

ബാംഗളൂര്‍:  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തും. അഞ്ചു വര്‍ഷത്തിനു ശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്.  ഏകദിന, ട്വന്റി-20 പരമ്പരകളില്‍ പങ്കെടുക്കുന്നതിനാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്.

രണ്ടു ട്വന്റി-20 മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ക്രിസ്മസ് ദിനത്തില്‍ ചെന്നൈയിലാണ് ആദ്യ ട്വന്റി-20. രണ്ടാം മത്സരം അഹമ്മദാബാദില്‍ നടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 30-ന് ചെന്നൈയിലും രണ്ടാം മത്സരം കോല്‍ക്കത്തയില്‍ ജനുവരി മൂന്നിനും മൂന്നാം മത്സരം ജനുവരി ആറിന് ഡല്‍ഹിയിലും നടക്കും. 2007ലാണ് പാക്കിസ്ഥാന്‍ അവസാനം ഇന്ത്യയില്‍ പര്യടനം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം