ടിപ്പര്‍ ലോറികള്‍ക്ക് സമയനിയന്ത്രണം

December 22, 2012 കേരളം

തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും ഗതാഗത കുരുക്കും കണക്കിലെടുത്ത് ടിപ്പര്‍ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലും വൈകുന്നേരം മൂന്ന് മണിയ്ക്കും അഞ്ച് മണിയ്ക്കും ഇടയിലും കേരളത്തിലെ നിരത്തുകളില്‍ ഓടുവാന്‍ പാടില്ല എന്ന് കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം