എം.സി.എ. പ്രവേശനം

December 22, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി.യുടെ കോഴിക്കോട് കോളേജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ എം.സി.എ കോഴ്സിന് (2012-13) ഏതാനും മാനേജ്മെന്റ് സീറ്റുകള്‍ ഒഴിവുണ്ട്. 2012 ലെ എന്‍ട്രന്‍സ് റാങ്ക് ലിസ്റിലുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ രേഖകള്‍, ശരിപകര്‍പ്പുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ സ്പോട്ട് അഡ്മിഷന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0495 – 2765154

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍