ജോണ്‍ കെറി യുഎസ് വിദേശകാര്യ സെക്രട്ടറിയാകും

December 22, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ജോണ്‍ കെറിയുടെ പേര് യുഎസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ വിദേശകാര്യ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

സെനറ്റില്‍ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ കെറി 2004ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു. നേരത്തെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് യുഎന്‍ അംബാസഡര്‍ സൂസന്‍ റൈസ് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം