ഏകദിന ക്രിക്കറ്റില്‍നിന്ന് സച്ചിന്‍ വിരമിച്ചു

December 23, 2012 കായികം,പ്രധാന വാര്‍ത്തകള്‍

sachin-sliderമുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചു. സിലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു വിരമിക്കല്‍ തീരുമാനം. 1989 ഡിസംബര്‍ 18ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്‍ എന്ന ക്രിക്കറ്റ് പ്രതിഭയുടെ അരങ്ങേറ്റം.

463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറി ഉള്‍പ്പടെ 18,426 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരെയാണ് ഏറ്റവും ഒടുവില്‍ സച്ചിന്‍ ഏകദിനത്തില്‍ കളിച്ചത്.

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു തൊട്ടുമുന്‍പാണ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും സച്ചിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിരമിക്കല്‍ തീരുമാനം അറിയിച്ച് സച്ചിന്‍ ബിസിസിഐയ്ക്ക് കത്തയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം