ലാവ്‌ലിന്‍ :പിണറായി വിജയന്റെ ഹര്‍ജി തള്ളി

December 24, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

Pinarayi_Vijayan_300തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് വിഭജിച്ച് ഹാജരായ പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി വിജയന്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ കേസ് തന്റെ വ്യക്തി ജീവിതത്തേയും പൊതുജീവതത്തേയും ദോഷകരമായി ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസ് വിഭജിക്കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്ന് കോടതിയില്‍ സിബിഐ വാദിച്ചു. സിബിഐയുടെ വാദം പരിഗണിച്ചാണ് കോടതി പിണറായിയുടെ ഹര്‍ജി തള്ളിയത്. കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം