ജി കെ എസ് എഫ് വാരാന്ത്യ നറുക്കെടുപ്പില്‍ പത്തുപേര്‍ക്ക് പത്തുപവന്‍ വീതം സ്വര്‍ണം

December 24, 2012 മറ്റുവാര്‍ത്തകള്‍

Grand-Kerala-Shopping-Festival-2012-2013തിരുവനന്തപുരം: കാസര്‍ഗോഡ് നടന്ന, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യത്തെ വാരാന്ത്യ നറുക്കെടുപ്പില്‍ പത്തു പേര്‍ക്ക് പത്ത് പവന്‍ വീതം സ്വര്‍ണം സമ്മാനമായി ലഭിച്ചു.

സമ്മാനം നേടിയ കൂപ്പണ്‍ നമ്പറുകള്‍ യഥാക്രമം: 1573390 (ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇടുക്കി); 1805007, 2288017, 2234431 (ഭീമ ജ്വല്ലറി, കോട്ടയം); 0570106 (ഫാഷന്‍ വെഡ്ഡിംഗ് കളക്ഷന്‍, കാസര്‍ഗോഡ്); 0945704, 1895601, 1901195, 1271965 (ഭീമ ജ്വല്ലറി, തിരുവനന്തപുരം); 0643994 (ജോസ്‌കോ ജ്വല്ലേഴ്‌സ്, തിരുവനന്തപുരം)

കാസര്‍ഗോഡ് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിന്റെ ഉദ്ഘാടനം ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്യാമള ദേവി അധ്യക്ഷയായിരുന്നു. കാസര്‍ഗോഡ് എ ഡി എം ശ്രീ എച്ച് ദിനേശന്‍ സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ എം വി കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. വ്യാപാര വ്യവസായ പ്രതിനിധികളും ജനപ്രതിനിധികളും സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളും നറുക്കെടുപ്പില്‍ പങ്കെടുത്തു.

ജില്ലയില്‍ ഏറ്റവും നന്നായി അലങ്കരിച്ച കടകള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സമ്മാനം കാസര്‍ഗോഡ് സുല്‍ത്താന്‍ ഗോള്‍ഡിനും രണ്ടാം സമ്മാനം മലബാര്‍ വെഡ്ഡിംഗ് സെന്ററിനും ലഭിച്ചു. നറുക്കെടുപ്പിന് ശേഷം സിനിമാതാരം നാദിര്‍ഷ നയിച്ച കലാപരിപാടികളും അരങ്ങേറി.

ജി കെ എസ് എഫിന്റെ രണ്ടാമത്തെ വാരാന്ത്യനറുക്കെടുപ്പ് ഡിസംബര്‍ 31 ന് തിങ്കളാഴ്ച ആലപ്പുഴ ബീച്ച് ഫെസ്റ്റിവലിന്റെ സമാപന വേദിയില്‍ നടക്കും. നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനം ലഭിക്കുന്നതിനായുള്ള വിവരങ്ങള്‍ 1800 42552012 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍