കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ മുഷറഫെന്ന് മുന്‍ പാക് ജനറല്‍

November 1, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തിനിടയാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും കൂട്ടാളികളുമെന്ന് വെളിപ്പെടുത്തല്‍. കാര്‍ഗില്‍ യുദ്ധസമയത്ത് ഐഎസ്‌ഐ മേധാവിയായിരുന്ന ജനറല്‍ സിയാവുദ്ദീന്‍ ബട്ട് ആണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അന്നത്തെ പാക് പ്രധാമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് കാര്‍ഗില്‍ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഷറഫ് നല്‍കിയിരുന്നില്ല. മുഷറഫും കൂട്ടാളികളായിരുന്ന ലഫ്. ജനറല്‍ മഹ്മൂദ് ലഫ്. ജനറല്‍ ആസീസ് ഖാന്‍ എന്നിവരായിരുന്നു കാര്‍ഗില്‍ സംഭവങ്ങളുടെ അണിയറ നിയന്ത്രിച്ചത്.
ഇക്കാര്യത്തെ എതിര്‍ത്ത ലഫ്. ജനറല്‍ തരീഖ് പര്‍വേസിനെ പിന്നീട് ശിക്ഷാനടപടിയുടെ ഭാഗമായി മുഷറഫ് നിര്‍ബന്ധിതമായി പിരിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍