ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചു

December 25, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍സ്റ്റബിള്‍ സുഭാഷ് ടോമറാണ്‌(47) മരണപ്പെട്ടത്.

അത്യന്തം ദാരുണമായ ഈ സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി ‍ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധത്തിനിടെ സുഭാഷിന് മാരകമായി മുറിവേറ്റിരുന്നു. ഹൃദയ സംബന്ധമായ രോഗമുള്ളയാളാണ് സുഭാഷ്. സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍