വ്യാപാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും രത്‌നങ്ങളും കവര്‍ന്നു

December 25, 2012 കേരളം

Hariharavarmaതിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലോറോഫോം മണപ്പിച്ച് മയക്കിയശേഷം വ്യാപാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും രത്‌നങ്ങളും കവര്‍ന്നു. തൊഴുവന്‍കോട് സ്വദേശിയും പൂഞ്ഞാര്‍ രാജകുടുംബാംഗവുമായ ഹരിഹരവര്‍മയാണ് (55)  കൊല്ലപ്പെട്ടത്. പാരമ്പര്യമായി ലഭിച്ച രത്‌നം, വൈഡൂര്യം, മറ്റ് ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ ചര്‍ച്ച നടത്തിയിരുന്നു.

ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഹരിഹരവര്‍മ്മയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരിദാസിനെയും ക്ലോറോഫോം മണപ്പിച്ചിരുന്നു.

ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആസ്പത്രിയിലാക്കിയതായി പിന്നീട് സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ. ജോസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും  ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം