സേലത്ത് പടക്ക നിര്‍മ്മാണശാല തീപിടിച്ചു; അഞ്ചു മരണം

December 25, 2012 ദേശീയം

ചെന്നൈ: സേലത്ത് പടക്ക നിര്‍മ്മാണശാല തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചു പര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. സേലത്തിനടുത്ത് പാരകല്ലൂരിലെ പടക്ക ഗോഡൗണില്‍ ഇന്നു രണ്ടു മണിയോടെയായിരുന്നു അപകടം. ഗോഡൗണ്‍ മുഴുവനായും കത്തിനശിച്ചു. പത്ത് തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്.

പടക്കശാല പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ക്കൊണ്ട് തീയണച്ചു. മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ മേട്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം