നരേന്ദ്രമോഡി സത്യപ്രതിജ്ഞചെയ്തു

December 27, 2012 ദേശീയം

Narendra-Modiഅഹമ്മദാബാദ്: നരേന്ദ്രമോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ്  നടന്ന സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എം.എന്‍.എസ്.നേതാവ് രാജ് താക്കറെ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ജെ.ഡി-യു.വും  കോണ്‍ഗ്രസ്സും ബഹിഷ്‌കരിച്ചു.

നാലാംതവണയാണ് മോഡി മുഖ്യമന്ത്രിയാകുന്നത്. അദ്ദേഹത്തോടൊപ്പം 16 മന്ത്രിമാരും അധികാരമേറ്റു. ഗവര്‍ണര്‍ കമല ബേനിവാള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരില്‍ ഏഴുപേര്‍ കാബിനറ്റ് മന്ത്രിമാരും ഒമ്പതുപേര്‍ സഹമന്ത്രിമാരുമാണ്.

ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, പാര്‍ലമെന്‍റിലെ പ്രതിപക്ഷനേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍, ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം