വാഹനാപകടത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു

December 27, 2012 മറ്റുവാര്‍ത്തകള്‍

നിലമ്പൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച ജീപ്പ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക മൈസൂര്‍ ഹസന്‍ സ്വദേശി ശ്രീനിവാസന്‍ (56) ആണ് മരിച്ചത്.  പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഹസന്‍ സ്വദേശിയായ ഗംഗാധരന്‍ (55)നാണ് പരിക്കേറ്റത്. ഇയാളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍