തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

November 1, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സത്യപ്രതിജ്ഞ രാവിലെ പത്തിനു നടന്നു. ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്‌തു. മറ്റംഗങ്ങള്‍ക്ക്‌ മുതിര്‍ന്ന അംഗമാണ്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുതിര്‍ന്ന അംഗമായ ജെ ചന്ദ്രയ്‌ക്ക്‌ ജില്ലാ കളക്‌ടര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചന്ദ്രയ്‌ക്ക്‌ മുമ്പാകെയാണ്‌ മറ്റംഗങ്ങള്‍ സത്യവാചകം ചൊല്ലിയത്‌. കൊച്ചി കോര്‍പ്പറേഷനില്‍ രാവിലെ പതിനൊന്നരയോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. മുതിര്‍ന്ന അംഗമായ ആര്‍ ത്യാഗരാജന്‌ ജില്ലാ കളക്‌ടര്‍ ബീന സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ ത്യാഗരാജന്‌ മുന്‍പാകെ മറ്റ്‌ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു. മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം യുഡിഎഫ്‌ അധികാരം പിടിച്ച കൊച്ചി കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞാചടങ്ങ്‌ യുഡിഎഫ്‌ ആഘോഷപൂര്‍വ്വമാണ്‌ നടത്തുന്നത്‌.
എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചടങ്ങ്‌ വീക്ഷിക്കാനെത്തുന്നവരുടെ സൗകര്യത്തിനായി ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവികളും സ്ഥാപിച്ചിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷനിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു. എന്നാല്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞ വൈകിട്ടാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.
കോട്ടയം: ജില്ലാ പഞ്ചായത്ത്‌ , 69 ഗ്രാമ പഞ്ചായ ത്തുകള്‍ 11 ബ്ലോക്ക്‌ പഞ്ചായത്തുകള്‍, നാല്‌ നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. നാല്‌ ഗ്രാമ പഞ്ചായത്തു കളില്‍ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ സത്യ പ്രതിജ്ഞ വൈകും. പാമ്പാടി, ചെമ്പ്‌, തലനാട്‌, മരങ്ങാട്ടുപിള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിനു നടക്കും.
ആകെയുള്ള 1451 അംഗങ്ങളില്‍ 1389 പേരുടെ സത്യ പ്രതിജ്ഞയാണ്‌ നടന്നത്‌.ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രതിനിധികളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്നു. ജില്ലാ കളക്ടറാണ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്‌. നഗരസഭകളില്‍ സെക്രട്ടറിമാരാണ്‌ അംഗങ്ങള്‍ക്ക്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്‌. ജില്ലാ പഞ്ചായത്തില്‍ 23 അംഗങ്ങളില്‍ 13 വനിതകളാണ്‌.
11 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 148 അംഗങ്ങളാണുള്ളത്‌. ഇതില്‍ 83 പേര്‍ വനിതകളാണ്‌. ഗ്രാമ പഞ്ചായത്തുകളിലെ 1162 പേരില്‍ 636 പേര്‍ വനിതകളാണ്‌. കോട്ടയം നഗരസഭയിലെ 52 അം ഗങ്ങളില്‍ 27 പേര്‍ വനിതകളാണ്‌. ചങ്ങനാശേരി യില്‍ 37ല്‍ ഇരുപതും വൈക്കത്ത്‌ 26ല്‍ 13 പേരും വനിതകളാണ്‌. പാലായില്‍ 26 അംഗങ്ങളില്‍ വനിതകളുടെ എണ്ണ 14 ആണ്‌. ജില്ലയിലെ ഗ്രാമ, ബ്ലോക്ക്‌, ജില്ലാപഞ്ചാ യത്തുകളിലെയും നഗരസഭ കളിലേയും പ്രസിഡന്റുമാരക്കെുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും പൂര്‍ത്തി യായിട്ടില്ല.
ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫിന്‌ ലഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌- കേരളാ കോണ്‍ഗ്ര സ്‌ കക്ഷികള്‍ തമ്മിലാണ്‌ പ്രധാനമായും പദവികള്‍ പങ്കിടേണ്ടത്‌. ഓരോ കക്ഷിക്ക്‌ തനിച്ച്‌ ഭൂരിപക്ഷം ലഭിച്ച സ്ഥലങ്ങളില്‍ ആ കക്ഷിക്കാവും അധ്യക്ഷ സ്ഥാനമെന്ന്‌ യുഡിഎഫ്‌ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം