സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ ബ്രിട്ടന്‍ മുന്നില്‍

December 28, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ ബ്രിട്ടനില്‍  വന്‍വര്‍ധന. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ടുമടങ്ങാണ് വര്‍ധനയുണ്ടായിരിക്കുന്നത്. വംശീയാധിക്ഷേപം, ആള്‍മാറാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി സന്ദേശം, എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കൂടുതലും. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ വഴിയാണ്  കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നത്.

4,908 സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളാണ് 2012ല്‍ ഇംഗ്ളണ്ട്, സ്കോട്ലന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം