കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി രാജ്യത്തിന്റെ ധീരപുത്രി: രാഷ്ട്രപതി

December 29, 2012 ദേശീയം

pranab-mukherjee-a2ന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തിനിരയായ ശേഷം ജീവനുവേണ്ടി പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ഡല്‍ഹിയിലെ പെണ്‍കുട്ടി രാജ്യത്തിന്റെ ധീരപുത്രിയാണെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. അവസാന നിമിഷം വരെ സ്വന്തം അന്തസിനും ജീവിതത്തിനും വേണ്ടി പോരാടിയ വ്യക്തിയായിരുന്നു പെണ്‍കുട്ടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമാണ് പെണ്‍കുട്ടി. ഭയാനകമായ ഈ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കെണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ ജീവത്യാഗം വൃഥാവിലാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുളള നടപടികള്‍ സ്വീകരിക്കാനും അധികൃതരോട് അദ്ദേഹം നിര്‍ദേശിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്നും പ്രണാബ് മുഖര്‍ജി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം