മകളുടെ മരണം സ്ത്രീസുരക്ഷക്ക് വഴിയൊരുക്കട്ടെ: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

December 29, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മകളുടെ മരണം സ്ത്രീസുരക്ഷക്ക് വഴിയൊരുക്കട്ടെയെന്ന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതിയെയാണ് മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മരണ സമയത്ത് പെണ്‍കുട്ടിക്കൊപ്പം മാതാപിതാക്കളുണ്ടായിരുന്നു.

കുറ്റക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ബോധം വീണ്ടെടുത്തപ്പോഴെല്ലാം തനിക്ക് ഇനിയും ജീവിക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍