പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം: സൗമ്യയുടെ മാതാവ്

December 29, 2012 കേരളം

തിരുവനന്തപുരം: ഡല്‍ഹിയില്‍ കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് തൃശൂരില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. തന്റെ മകള്‍ക്ക് വന്ന ദുരവസ്ഥ മറ്റൊരാള്‍ക്ക് വരരുതെന്നായിരുന്നു പ്രാര്‍ത്ഥന. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ താന്‍ അതീവ ദു:ഖിതയാണെന്നും അവര്‍ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നു തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ വനിതാ കൂട്ടായ്മ നടന്നു. കടുത്ത ലജ്ജയും ഭയവും തോന്നുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. ഇന്ത്യയുടെ ഈ കുഞ്ഞുമകളോട് മാപ്പ് ചോദിക്കുന്നുവെന്നും സുഗതകുമാരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം