ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

December 29, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസില്‍ കുറ്റപത്രം 3 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കാന്‍ കോടതിയില്‍ വാദിക്കും. ആയിരത്തോളം പേജുള്ള കുറ്റപത്രം തയ്യാറായി വരുകയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ 6 പ്രതികളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജനുവരി മൂന്നിനാണ് പ്രതികളുടെ വിചാരണ ആരംഭിക്കുന്നത്. അതിവേഗ കോടതിയിലാണ് വിചാരണ നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍