നൈജീരിയയില്‍ തീവ്രവാദികളുടെ താവളം നശിപ്പിച്ചു

December 29, 2012 രാഷ്ട്രാന്തരീയം

അബുജ:നൈജീരിയയുടെ വടക്കന്‍മേഖലയായ കാഡുണയില്‍  അഞ്ചു തീവ്രവാദികളെ പട്ടാളം കൊലപ്പെടുത്തി. ഇവര്‍ ഇസ്‌ലാമിക തീവ്രാദികളായ ബോകോ ഹറാമിന്റെ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. ഇവരുടെ ആയുധനിര്‍മ്മാണശാലയും പട്ടാളം നശിപ്പിച്ചു.

പട്ടാളം ആയുധനിര്‍മ്മാണശാല വളഞ്ഞതോടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ബോംബാക്രമണം നടത്തുകയുമായിരുന്നു. പ്രത്യാക്രമണത്തിലാണ് അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ നൈജീരിയന്‍ മേഖലകളില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്ന വിഭാഗമാണ് ഇവര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം