ലീഗല്‍ മെട്രോളജി; ഇടനിലക്കാരെ ഒഴിവാക്കും: മന്ത്രി അടൂര്‍ പ്രകാശ്

December 29, 2012 കേരളം

adoor-prakashതിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇടനിലക്കാരുടെ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കുമെന്നും, വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും, കാര്യക്ഷമവും ആക്കുമെന്നും മന്ത്രി അടൂര്‍ പ്രകാശ്. ഇടനിലക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷ മീറ്ററുകള്‍ പൂതുക്കിയ നിരക്കിലേയ്ക്ക് ക്രമീകരിക്കുമ്പോള്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ലീഗല്‍ മെട്രാളജി കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ അടുത്തകാലത്ത് വകുപ്പിനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പരാതികളെക്കുറിച്ച് അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം