2012-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

December 30, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍ 2012-ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, 2012-ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള അക്കാദമിയുടെ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കൊച്ചിയിലുള്ള ഫിലിം ചേംബര്‍ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ലഭിക്കും. അക്കാദമി വെബ്സൈറ്റായwww.keralafilm.com-ല്‍ നിന്നും അപേക്ഷ ഫോറവും നിബന്ധനകളും ഡൌണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റാമ്പ് ഒട്ടിച്ച വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ 2013 ജനുവരി 15-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍