പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

December 30, 2012 കേരളം

petrol-pump11തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന തിരുവനന്തപുരം ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് അര്‍ധരാത്രി മുതലാണ് 24 മണിക്കൂര്‍ സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചത്. നാളെ പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ല.

പുതിയ പെട്രോളിയം പമ്പുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യക്തമായ മാനദണ്ഡം രൂപീകരിക്കണമെന്നാണ് ആവശ്യം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഓയില്‍ കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുക, പമ്പുകള്‍ക്കുള്ള വൈദ്യുതി സേവനഗണത്തില്‍ ഉള്‍പ്പെടുത്തുക, പമ്പുകളില്‍ അക്രമം നടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം