എം.എം. മണിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

December 31, 2012 കേരളം

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രണ്ടു തവണ തള്ളിയതിനെ തുടര്‍ന്നാണ് മണി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മണിയുടെയും മറ്റ് രണ്ടു പ്രതികളുടെയും റിമാന്‍ഡ് കാലാവധി 15 ദിവസത്തേക്ക് നീട്ടി. ഇവരുടെ ജാമ്യാപേക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണിക്കും കൂട്ടര്‍ക്കും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു കാണിച്ചാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടു നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം