അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു

December 31, 2012 മറ്റുവാര്‍ത്തകള്‍

എരുമേലി: ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി കറുപ്പയ്യ(44)യാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ദേവസ്വം വലിയ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണു സംഭവം. പേട്ടതുള്ളലിനുശേഷം പമ്പയ്ക്കു പോകാനൊരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍