റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തി

November 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് വര്‍ധന. റിപോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും റിവേഴ്‌സ് റിപോ അഞ്ച് ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. അര്‍ധവാര്‍ഷിക പണ-വായ്പാ നയ അവലോകനത്തിലാണ് ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായമായാണ് ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തിയത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.  ഇക്കഴിഞ്ഞ ഫിബ്രവരിക്ക് ശേഷം ഇത് ആറാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം