വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യത്തിന് ഭീഷണി: സോണിയ

November 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.+

കശ്മീരില്‍ രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകൂ. വിഘടനവാദമുയര്‍ത്തുന്ന വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണ് – സോണിയ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന നിയമം പരിഷ്‌കരിക്കും. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. വനിതാ സംവരണബില്‍ ലോക്‌സഭയില്‍ പാസാക്കും. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ആദിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം