നായര്‍ – ഈഴവ ഐക്യം സംരക്ഷിക്കും: ജി. സുകുമാരന്‍ നായര്‍

January 1, 2013 പ്രധാന വാര്‍ത്തകള്‍

വിശാല ഹിന്ദു ഐക്യം എന്‍.എസ്.എസിന്റെ ലക്ഷ്യം

sukumaran-nairചങ്ങനാശേരി: നായര്‍ –  ഈഴവ ഐക്യം എന്തു വില കൊടുത്തും  സംരക്ഷിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. മന്നം ജയന്തി സമ്മേളനത്തിനു മുന്നോടിയായുള്ള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

എന്‍.എസ്.എസും എസ്.എ.ന്‍ഡി.പിയും ഒഴിച്ചുളള മറ്റു ഹിന്ദു വിഭാഗങ്ങള്‍ ഇപ്പോഴും വിഘടിച്ചു നില്‍ക്കുകയാണ്. ഈ വിഭാഗങ്ങളെയെല്ലാം ഒന്നിപ്പിച്ച്  വിശാല ഹിന്ദു ഐക്യമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് അവരെ വിഘടിപ്പിക്കുന്നത്.   ഭൂരിപക്ഷ സമുദായം മറ്റെവിടെ നിന്നോ വന്നവരാണെന്നുമുള്ള രീതിയിലുള്ള രാഷ്ട്രീയക്കാരുടെയും സര്‍ക്കാരുകളുടെയും വിവേചനം ഇല്ലാതാക്കുകയെന്നതാണ് ഈ ഐക്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എന്തു റിപ്പോര്‍ട്ടു കിട്ടിയാലും രായ്ക്കു രാമാനം നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കണമെന്ന എസ് ആര്‍ സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ രണ്ടര വര്‍ഷമായി  അടയിരിക്കുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍