ശബരിമലയില്‍ വന്‍ തിരക്ക്

January 1, 2013 കേരളം

sabarimala15ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍പ്രവാഹം. ഇന്നലെ വൈകുന്നേരം ദര്‍ശനത്തിനുള്ള ക്യൂ ശബരിപീഠം വരെ നീണ്ടിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും.  മരക്കൂട്ടത്തുനിന്നും സന്നിധാനം വരെ നാലുമണിക്കൂര്‍ ക്യൂ നിന്നശേഷമാണ് ദര്‍ശനം ലഭിച്ചത്.

പമ്പരാഗതപാതയിലൂടെയും പുല്ലുമേടുവഴിയുമുള്ള തീര്‍ഥാടകരുടെ എണ്ണം മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. അപ്പം അരവണ പ്രസാദം യഥേഷ്ടം ലഭിക്കുന്നുണ്ട്. നെയ്യഭിഷേകത്തിനും നീണ്ട നിരയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം