ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

January 2, 2013 കേരളം

കൊല്ലം: കൊല്ലം തേവള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ജയകുമാര്‍, ഭാര്യ പ്രസന്ന മക്കളായ ശ്രുതി, സ്വാതി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജയകുമാറും ഭാര്യയും തൂങ്ങി മരിച്ച നിലയിലായിരുന്നു. മക്കളില്‍ ഒരാളുടെ ശരീരം കട്ടിലിലും ഒരാള്‍ നിലത്തുമായിരുന്നു കിടന്നിരുന്നത്. മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരനാണ് ജയകുമാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം