ഡിസ്‌കവറിയുടെ വിക്ഷേപണം നീട്ടി

November 3, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കേപ് കനാവെറല്‍: വൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാസ ബഹിരാകാശവാഹനമായ ഡിസ്‌കവറിയുടെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്.
ഇന്ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടത്തുമെന്നും നാസ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളുമാണ് ഡിസ്‌കവറിയിലുള്ളത്.
തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡിസംബറില്‍ മാത്രമേ വിക്ഷേപണം നടത്താനാകൂ. കഴിഞ്ഞ തവണ വാതകചോര്‍ച്ച കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ടുദിവസം താമസിച്ചാണ് വിക്ഷേപണം നടത്തിയത്.  ഡിസ്‌കവറിയുടെ മൂന്ന് എന്‍ജിനുകളിലൊന്നിന്റെ നിയന്ത്രണസംവിധാനത്തിലാണ് വൈദ്യുതി തകരാര്‍ കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍