മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു

January 2, 2013 ദേശീയം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മുപ്പതോളം വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ  മൂടല്‍മഞ്ഞ് കനത്തതിനെത്തുടര്‍ന്ന് ഹോങ്കോംഗില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

പുലര്‍ച്ചെ റണ്‍വെയുടെ ദൂരക്കാഴ്ച 25 മീറ്ററിലെത്തിയതിനെത്തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. കുറഞ്ഞത് 150 മീറ്റര്‍ ദൂരക്കാഴ്ച ഉണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും സാധിക്കുകയുള്ളു. ഏഴ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം