ഡല്‍ഹി കൂട്ടമാനഭംഗം: വിചാരണ നാളെ ആരംഭിക്കും

January 2, 2013 ദേശീയം

ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി യുവതി മരിച്ച കേസിന്റെ വിചാരണ നാളെ ആരംഭിക്കും.  ദക്ഷിണ ന്യൂഡല്‍ഹിയിലെ സാകേത് ജില്ലാകോടതിയിലാണ് വിചാരണ നടക്കുക.

കേസിലെ ആറു പ്രതികള്‍ക്കും വധശിക്ഷ ആവശ്യപ്പെടുന്ന 1,000 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ മുപ്പതോളം സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനഭംഗം നടന്ന സ്വകാര്യ ബസിന്റെ ഉടമയ്ക്കെതിരെ വ്യാജരേഖകള്‍ ചമച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്.

ഡിസംബര്‍ 16 നാണ് ഓടുന്ന ബസില്‍വെച്ച് 23-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം