എം എം മണിയ്ക്ക് ഉപാധികളോടെ ജാമ്യം

January 3, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ ജയിലിലായ എം എം മണിയ്ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന പ്രധാന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമുണ്ടാകരുതെന്നും പോലീസിനെ ഭീഷണിപ്പെടുത്തരുതെന്നും ഉപാധിയുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരിബേബിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്. ഇടുക്കി മണക്കാട് നടന്ന പൊതു പ്രസംഗത്തില്‍ കൊല ചെയ്ത് തങ്ങളാണെന്ന് മണി വെളിപ്പെടുത്തിയത് കേരളത്തില്‍ വന്‍ രാഷ്ട്രീയ കോലാഹലമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ നവംബര്‍ 21ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് മണിയെ അറസ്റ്റുചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍