ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കല്‍: അപേക്ഷ ക്ഷണിച്ചു

January 3, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കയര്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് വായ്പകളെടുത്ത ചെറുകിട ഉത്പാദകര്‍, കയര്‍ സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് വായ്പാ കുടിശിക തിര്‍പ്പാക്കുന്നതിന് കയര്‍ കടാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2008 മാര്‍ച്ച് 31 ന് മുമ്പ് ഏതെങ്കിലും വാണിജ്യ/സഹകരണ ബാങ്കുകളില്‍ നിന്നോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ചകിരിയോ, കയറോ, കയറുല്പന്നങ്ങളോ ഉല്‍പ്പാദിപ്പിക്കാന്‍ വായ്പ എടുത്ത് 2009 മാര്‍ച്ച് 31 ല്‍ വായ്പാ കുടിശികയായവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങളും ജനുവരി 23ലെ സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരമായിരിക്കും. വിശദാംശങ്ങളും അപേക്ഷാഫോറവും ബന്ധപ്പെട്ട കയര്‍ സര്‍ക്കിള്‍ ഓഫീസുകളിലും/കയര്‍ പ്രോജക്ട് ഓഫിസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 31 ന് മുമ്പ് അതതു പ്രോജക്ട് ഓഫീസര്‍ മുഖേന കയര്‍ വികസന ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍