ജി.വി. രാജ അവാര്‍ഡ് ഇനി മുതല്‍ പുരുഷ, വനിതാ വിഭാഗങ്ങളിലായി നല്‍കും

January 3, 2013 കായികം

തിരുവനന്തപുരം:  കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡ് ഈ വര്‍ഷം മുതല്‍ രണ്ട് അവാര്‍ഡുകളായി സമ്മാനിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായിട്ടായിരിക്കും അവാര്‍ഡ് നല്‍കുക.

പുരുഷവിഭാഗത്തിലുള്ള അവാര്‍ഡ് അന്തര്‍ദേശീയ അത്‌ലറ്റായ ഷമീര്‍മോന്‍ എന്‍.എയ്ക്കും വനിതാ വിഭാഗത്തിലുള്ള അവാര്‍ഡ് അന്തര്‍ദേശീയ അത്‌ലറ്റായ പ്രജുഷ എം.എയ്ക്കും വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം