അപേക്ഷയില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തണം

January 3, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എം.സി.എം സ്കോളര്‍ഷിപ്പിന് 2012-13 ല്‍ പുതുക്കല്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരും അപേക്ഷയില്‍ ആധാര്‍ നമ്പര്‍ കൊടുത്തിട്ടില്ലാത്തവരുമായ അപേക്ഷകര്‍ പ്രത്യേകിച്ച് പത്തനംതിട്ട, വയനാട് ജില്ലയിലുളളവര്‍ അടിയന്തിരമായി അവരുടെ ആധാര്‍ നമ്പര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരവരുടെ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

ആധാര്‍ നമ്പര്‍ നല്‍കുന്നതോടു കൂടി കുട്ടികള്‍ക്ക് അവരുടെ സ്കൊളര്‍ഷിപ്പ് തുക നേരിട്ട് ലഭിക്കുന്നതിനുളള അവസരം ലഭിക്കും. എല്ലാ സ്ഥാപന മേധാവികളും സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണെന്ന് സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍