മഹീന്ദ്രാ നാടക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

January 4, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി :എട്ടാമത് മഹീന്ദ്രാ എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡുകള്‍ക്ക് (മെറ്റ) മഹീന്ദ്രാ ഗ്രൂപ്പ്
അപേക്ഷകള്‍ ക്ഷണിച്ചു. 2012 ജനുവരി ഒന്നിനും 2013 ജനുവരി 10നും ഇടയില്‍ വിവിധ ഭാഷകളില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുക.

മികച്ച നിര്‍മാണം, മികച്ച രചന, സംവിധാനം, അവതരണം, ചമയം, സ്റ്റേജ് രൂപകല്‍പന എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കപ്പെടുക. മികച്ച രചനയ്ക്കും നിര്‍മാണത്തിനും ട്രോഫിയ്ക്ക് പുറമെ ഒരു ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും. മറ്റ് വിഭാഗങ്ങളില്‍ 45,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡുകള്‍.

ടീം വര്‍ക് ഫിലിംസ്, 208-എ/3, സാവിത്രി നഗര്‍, ന്യൂഡെല്‍ഹി – 110017 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഫോണ്‍. 011-260 11430 ഇ-മെയില്‍ .teamworkfilms@ teamworkfilms.com  

നാടക മേഖലയിലെ ഏക ദേശീയ പുരസ്‌കാരമായ മെറ്റയ്ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് മെറ്റ 2013 ക്രിയേറ്റീവ് ഡയരക്റ്റര്‍ രവി ദൂബെ പറഞ്ഞു.

2013 മാര്‍ച്ച് മാസത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുക. 2013 ജനുവരി 10-നകം എന്‍ട്രികള്‍ ലഭിച്ചിരിക്കണം. ഡിവിഡിയിലോ വി എച്ച് എസ്സിലോ റെക്കാഡ് ചെയ്തു വേണം അയക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ www. metawards.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

എന്‍ട്രികള്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കോല്‍ക്കത്ത നഗരങ്ങളില്‍ നിന്നുള്ള ഓരോ വിദഗ്ധരടങ്ങുന്ന സമിതി പരിശോധിച്ച് മെറ്റ വെബ്‌സൈറ്റില്‍ ഫെബ്രുവരി ആദ്യവാരം ചുരുക്കപ്പട്ടിക പ്രസിദ്ധികരിക്കും. സെലക്ഷന്‍ കമ്മിറ്റി പിന്നീട് 10 മികച്ചവ തെരഞ്ഞെടുത്ത് അവയുടെ നിര്‍മാതാക്കളെ വിവരമറിയിക്കുന്നതാണ്. ഈ നാടകങ്ങള്‍ ഡല്‍ഹിയില്‍ വിധികര്‍ത്താക്കളുടെ മുന്‍പാകെ അവതരിപ്പിക്കപെടേണ്ടതാണ്. 2013 മാര്‍ച്ച് 3 മുതല്‍ 8 വരെ ഡല്‍ഹിയിലെ ശ്രീ റാം സെന്ററിലാവും സ്‌ക്രിനിങ്. മാര്‍ച്ച് 9ന് ടാജ് മഹല്‍ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ഗ്രൂപ്പ് സ്റ്റ്രാറ്റജി ഓഫീസ് പ്രസിഡന്റും ഗ്രൂപ്പ് എക്‌സീക്യൂട്ടീവ് ബോര്‍ഡ് മെബറുമായ ശ്രീ പ്രകാശ് ശുക്ല സംബന്ധിക്കുന്നതാണെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രാ കള്‍ച്ചറല്‍ ഔട്‌റീച് തലവന്‍ ജെയ്ഷാ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍