നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ശനിയാഴ്ച നിലവില്‍ വരും

January 4, 2013 ദേശീയം

ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാംഗ്മയുടെ പുതിയ പാര്‍ട്ടി ശനിയാഴ്ച നിലവില്‍ വരും.   നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എന്നു പേരിട്ടിരിക്കുന്ന  പാര്‍ട്ടിയുടെ ഔദ്യോഗിക രൂപീകരണം ഡല്‍ഹിയില്‍ നടക്കും. നാളെ പാര്‍ട്ടിയുടെ പ്രഥമ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അലോക് കുമാര്‍ ഗോയല്‍ പറഞ്ഞു.

സാംഗ്മ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിക്കെതിരേ പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ചതോടെയാണ് എന്‍സിപി ക്ക് അനഭിമതനായത്. പിന്‍മാറണമെന്നുള്ള എന്‍സിപിയുടെ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന്  എന്‍സിപിയില്‍നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം