മലയാളി പൂജാരി അപകടത്തില്‍ മരിച്ചു

January 5, 2013 മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: കാസര്‍കോട് സ്വദേശിയായ പൂജാരി ലോറിയും ബൈക്കും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ മരിച്ചു. കാമാക്ഷിപാളയ അയ്യപ്പസേവാ സംഘത്തിലെ പൂജാരി ഗണേഷ് ഭട്ട് (46) ആണ് മരിച്ചത്. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ ചന്ദ്രാ ലേഔട്ടില്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം.

തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗണേഷ് ഭട്ടിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ കാസര്‍കോട് കുടുംബവീട്ടില്‍ നടക്കും. ഭാര്യ : ബിന്ദു. മകന്‍ : ഗിരീഷ് കൃഷ്ണ.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍