സച്ചിദാനന്ദ മൂര്‍ത്തി മാധ്യമ ഉപദേശകസമിതി അധ്യക്ഷന്‍

November 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെ.എസ്‌. സച്ചിദാനന്ദ മൂര്‍ത്തി (മലയാള മനോരമ,ദ്‌ വീക്ക്‌)യെ ലോക്‌സഭയുടെ മാധ്യമ ഉപദേശക സമിതി അധ്യക്ഷനായി വീണ്ടും സ്‌പീക്കര്‍ മീരാകുമാര്‍ നാമനിര്‍ദേശം ചെയ്‌തു. പുനഃസംഘടിപ്പിച്ച സമിതിയില്‍ 27 അംഗങ്ങളുണ്ട്‌. മാനിനി ചാറ്റര്‍ജി (ദ്‌ ടെലഗ്രാഫ്‌), ഉമാകാന്ത്‌ ലഖേര (ഹിന്ദുസ്‌ഥാന്‍), വിജയ്‌ ത്രിവേദി (എന്‍ഡി ടിവി) എന്നിവരെ യഥാക്രമം ഉപാധ്യക്ഷ, സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി എന്നീ സ്‌ഥാനങ്ങളിലേക്കും നാമനിര്‍ദേശം ചെയ്‌തു.
മറ്റ്‌ അംഗങ്ങള്‍: പ്രദീപ്‌ കൗശല്‍ (ഇന്ത്യന്‍ എക്‌സ്‌പ്രസ്‌), ഭാസ്‌കര്‍ റോയ്‌ (ടൈംസ്‌ ഓഫ്‌ ഇന്ത്യ), ആര്‍.സി. രാജാമണി (സ്‌റ്റേറ്റ്‌സ്‌മാന്‍), സഞ്‌ജയ്‌കുമാര്‍ മിശ്ര (അമര്‍ ഉജാല), റോഷന്‍ ലാല്‍ (രാഷ്‌ട്രീയ സഹാറ), സത്യപ്രകാശ്‌ അസീം (ആജ്‌), അഗ്നിമ ദുബേ (ദൈനിക്‌ ഭാസ്‌കര്‍), പി.ആര്‍. പ്രശാന്ത്‌ രഘുവംശം (ഏഷ്യാനെറ്റ്‌), മാനാസ്‌ ബന്ദോപാധ്യായ (ദൈനിക്‌ അഗ്രദൂത്‌), അതാനു ഭട്ടാചാര്യ (ബര്‍ത്ത്‌മാന്‍), ഡി. ഉമാപതി (കന്നഡ പ്രഭ), സുനില്‍ എന്‍. ചവാക്കേ (ലോക്‌സത്ത), ജി. വെങ്കിട്ടരാമന്‍ (ഡെയ്‌ലി തന്തി), എം. കൃഷ്‌ണ (ആന്ധ്ര ജ്യോതി), ഹസന്‍ ഷൂജ (ഡെയ്‌ലി സഹാഫത്‌), ജലീസ്‌ അഹ്‌സന്‍ (പിടിഐ ഭാഷ), സുനില്‍ ഗാതാഡേ (പിടിഐ), പ്രദീപ്‌ കശ്യപ്‌ (യുഎന്‍ഐ), സുഭാഷ്‌ ചന്ദേര്‍ നിഗം (യൂനി വാര്‍ത്ത), സുമിത്‌ അവസ്‌തി (ആജ്‌ തക്‌), ശിശിര്‍ സിന്‍ഹ (ടിവി 18), സഞ്‌ജീവ്‌ ത്രിവേദി (സഹാറാ ടിവി), ആനന്ദ്‌ കെ. വ്യാസ്‌ (ഫൂല്‍ഛാബ്‌).

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം