അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം : പാസുകള്‍ ജനുവരി 9 മുതല്‍

January 6, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പാസുകള്‍ ജനുവരി 9 മുതല്‍ വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ജനുവരി 14 മുതല്‍ മഹാശിവരാത്രി ദിനമായ മാര്‍ച്ച് 10 വരെയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം. ജനുവരി 9 മുതല്‍ രാജീവ്ഗാന്ധി നഗറിലുള്ള വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും പാസുകള്‍ വിതരണം ചെയ്യും.

500 രൂപയാണ് ഒരാളില്‍ നിന്നും പ്രവേശന തുകയായി വനം വകുപ്പ് ഈടാക്കുന്നത്. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരാള്‍ക്ക് പരമാവധി 3 പാസ് നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ്ഗാന്ധി നഗറിലുള്ള വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായി(ടെലിഫോണ്‍ നമ്പര്‍: 0471-2360762) ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം