ഡല്‍ഹി പീഡനക്കേസിലെ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

January 6, 2013 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ നാല് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. കേസ് പരിഗണിക്കുന്ന സാകേതിലെ പ്രത്യേക അതിവേഗ കോടതിയാണ് പ്രതികളായ രാം സിംഗ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടിയത്. മറ്റൊരു പ്രതിയായ അക്ഷയ് താക്കൂറിനെ ഈ മാസം ഒന്‍പതു വരെ നേരത്തെ റിമാന്‍ഡു ചെയ്തിരുന്നു. ആറു പ്രതികളാണ് കേസില്‍ ഉള്ളത്. ഒരാളുടെ പ്രായം സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ പേരു പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 16 നാണ് പ്രതികള്‍ ഡല്‍ഹിയില്‍ ബസിനുള്ളില്‍ വെച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23 കാരിയെ പ്രതികള്‍ പീഡിപ്പിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം