അനധികൃത മരുന്നു പരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കണം: സുപ്രീംകോടതി

January 7, 2013 ദേശീയം

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനികള്‍ ആദിവാസി പെണ്‍കുട്ടികളില്‍ മരുന്ന് പരീക്ഷണം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ഒരു ബഹുരാഷ്ട്ര മരുന്നു കമ്പനി ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും ഇരുപത്തിനാലായിരത്തോളം ആദിവാസി പെണ്‍കുട്ടികളില്‍ അനധികൃത മരുന്നു പരീക്ഷണം നടത്തിയതിനെക്കുറിച്ചാണ് അന്വേഷണം നടക്കുക. വെല്ലൂരിലെ ക്രിസ്റ്റൈന്‍ മെഡിക്കല്‍ കോളേജ് പരീക്ഷണത്തിന് ഇരയായ പെണ്‍കുട്ടികളുടെ രേഖകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം