കളഭാഭിഷേകം ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി

January 8, 2013 കേരളം

ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

ശബരിമല: കളഭാഭിഷിക്തനായ ശബരീശനെ വന്ദിച്ച് ആയിരങ്ങള്‍ ആത്മനിര്‍വൃതി നേടി. കിഴക്കേമണ്ഡപത്തില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്മകലശത്തില്‍ കളഭം നിറച്ചു. തുടര്‍ന്ന് ബ്രഹ്മകലശം മേല്‍ശാന്തി ദാമോദരന്‍ പോറ്റി ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു ശ്രീകോവിലില്‍ എത്തി ഉച്ചപൂജയുടെ സ്‌നാനകാലത്ത് ഭഗവാന് അഭിഷേകം നടത്തി. കളഭാഭിഷിക്തനായ ഭഗവാനെ ദര്‍ശിക്കാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കളഭാഭിഷേകത്തിനുള്ള കലശവുമായി നടന്ന പ്രദക്ഷിണം.

കളഭാഭിഷേകത്തിനുള്ള കലശവുമായി നടന്ന പ്രദക്ഷിണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം