അയ്യപ്പാവിന്‍ 108 ശരണഘോഷങ്ങളുമായി ശ്രീ ശബരിഗിരിനാഥന്‍ ഭക്തജനസഭ

January 8, 2013 ക്ഷേത്രവിശേഷങ്ങള്‍

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന ഭക്തിഗാനസുധ

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന ഭക്തിഗാനസുധ

ശബരിമല: കലിയുഗവരദനായ അയ്യപ്പന്റെ ജ്യോതിര്‍മയരൂപം ദര്‍ശിക്കുവാന്‍ പുണ്യമല കയറിയെത്തുന്ന ഭക്തര്‍ക്ക് ശരണവഴികളില്‍ കരുത്തേകുവാന്‍ ഒരു കൈപ്പുസ്തകം സൗജന്യമായി വിതരണം ചെയ്യുകയാണ് ചെന്നൈ ആസ്ഥാനമാക്കിയ ശ്രീ ശബരിഗിരിനാഥന്‍ ഭക്തജനസഭ.

‘അയ്യപ്പാവിന്‍ 108 ശരണ ഘോഷങ്ങള്‍’ എന്ന കൈപ്പുസ്തകത്തില്‍ ശാസ്താവിന്റെ 108 ശരണങ്ങള്‍ അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഈ പുസ്തകം ശബരിമല മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി ശബരിമല സന്നിധാനത്ത് പ്രകാശനം ചെയ്തു.

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ ശബരിഗിരിനാഥന്‍ ഭക്തജനസഭ കഴിഞ്ഞ 23 വര്‍ഷമായി മുടങ്ങാതെ അയ്യപ്പന്‍വിളക്ക് നടത്തുന്ന സേവാസംഘമാണ്. പാവപ്പെട്ടവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാനം, നേത്രചികിത്സാ ക്യാമ്പുകള്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായുള്ള സഹായം, പഠന സഹായം തുടങ്ങിയവ പതിവായി സംഘം നടത്തുന്നുണ്ടെന്ന് സെക്രട്ടറി കണ്ണന്‍ അറിയിച്ചു. അയ്യപ്പനെ സ്തുതിച്ച് ബഹുഭാഷയില്‍ പ്രസിദ്ധീകരിച്ച ഈ കൈപ്പുസ്തകം ഭക്തജനങ്ങള്‍ക്ക് ഏറെ പ്രയോജനകാരമാണെന്ന് പലരും അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍